Skip to main content

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 24 മുതല്‍ അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനം ജൂലൈ 24 ന് തുടങ്ങുമന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

 ഹയര്‍ സെക്കന്‍ഡറി സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ പ്രോസസ്
സിബിഎസ്ഇ, ഐസിഎസ്ഇ, എസ്എസ്എല്‍സി ഫലങ്ങള്‍ എല്ലാം പുറത്തു വന്നതോടെയാണ് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനുള്ള തീരുമാനമായത്.

പേര്, മാര്‍ക്ക് വിവരങ്ങള്‍, താല്‍പ്പര്യമുള്ള സ്ട്രീം എന്നിവ പൂരിപ്പിക്കണം. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഡിഎച്ച്എസ്ഇ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും.

 ഇതുപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്‌കൂളുകളില്‍ ഇഷ്ടപ്പെട്ട സ്ട്രീമുകളില്‍ പ്രവേശനം നല്‍കും.

+1 അഡ്മിഷനുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും മാർഗ നിർദേശങ്ങൾ ലഭിക്കാനും അടുത്തുള്ള അക്ഷയ സെന്ററുകളുമായ് കോണ്ടാക്ട് ചെയ്യുക.