Skip to main content

പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി ജൂലൈ 28 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും

2020-21 അദ്ധ്യയന വർഷത്തെ പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി ജൂലൈ 28 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഓൺലൈൻ മുഖേനയാണ് രജിസ്ട്രേഷൻ. അവസാന തീയതി ആഗസ്ത് 5 ആണ്.

വെബ്സൈറ്റ്- http://www.sports.hscap.kerala.gov.in

രണ്ടുഘട്ടങ്ങളായാണ് പ്രവേശനം നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തിൽ സ്പോർട്സിൽ മികവ് നേടിയ വിദ്യാർത്ഥികൾ അവരുടെ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്ത് കായിക നേട്ടങ്ങൾ ഒന്നൊന്നായി ചേർത്ത്, ഫൈനൽ സബിഷൻ കൊടുക്കുക. അപ്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ സ്ലിപ്പിനൊപ്പം കായിക നേട്ടങ്ങൾ തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളുമായി അതാതു ജില്ലാ സ്പോർട്സ് കൗൺസിലുകളിൽ വെരിഫിക്കേഷന് എത്തേണ്ടതാണ്.

ജില്ലാ സ്പോർട്സ് കൗൺസിൽ അധികാരികൾ ഓരോ വിദ്യാർത്ഥിയുടേയും സ്പോർട്സ് സർട്ടിഫിക്കറ്റ് വിവരങ്ങൾ ഇതിനായി തയ്യാറാക്കുന്ന പ്രത്യേക ഓൺലൈൻ സംവിധാനത്തിലൂടെ വെരിഫിക്കേഷൻ നടത്തി സ്കോർ കാർഡ് ഒരോ വിദ്യാർത്ഥിയ്ക്കും ജനറേറ്റ് ചെയ്യപ്പെടും .

രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ സ്പോർട്സ് ക്വാട്ടാ അഡ്മിഷന് യോഗ്യത നേടുന്ന കുട്ടികൾ പ്രവേശനം ലഭിക്കുന്നതിനായി അവരുടെ അപേക്ഷ ഓൺലൈനായി ഹയർ സെക്കൻററി വെബ് സൈറ്റിൽ സമർപ്പിക്കേണ്ടതാണ് . ഈ അപേക്ഷയിൽ വിദ്യാർത്ഥികൾ താൽപ്പര്യമുള്ള സ്കൂൾ/കോഴ്‌സുകൾ ഓപ്ഷനായി നൽകേണ്ടതാണ് . ( സ്പോർട്സ് ഹോസ്റ്റലിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ നിർബന്ധമായും ജനറൽ പ്രവേശനത്തിനും, സ്പോർട്സ് ക്വാട്ടയിലും അപേക്ഷിക്കേണ്ടതാണ്).
kerala sports quota admission plus one
ആപ്ലിക്കേഷൻ ഓൺലൈൻ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിൻറ് ഔട്ടിന്റെ പകർപ്പിലെ നിർദ്ദിഷ്ട സ്ഥാനത്ത് വിദ്യാർത്ഥിയും , രക്ഷകർത്താവും ഒപ്പ് വച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളും സഹിതം ബന്ധപ്പെട്ട ജില്ലയിലെ നിർദ്ദിഷ്ട ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളിന് സമർപ്പിക്കേണ്ടതാണ്.

ശ്രദ്ധിക്കുക: 2020-21 അദ്ധ്യയന വർഷത്തേയ്ക്കുള്ള സ്പോർട്സ് ക്വാട്ട അഡ്മിഷനു വേണ്ടി 2018 ഏപ്രിൽ 1 മുതൽ 2020 മാർച്ച് 31 വരെയുള്ള സ്പോർട്സ് സർട്ടിഫിക്കറ്റുകളാണ് പരിഗണിക്കേണ്ടത്.