Skip to main content

പ്ലസ് വൺ പ്രവേശനം; അപേക്ഷ 29 മുതൽ; നടപടികൾ പൂർണ്ണമായും ഓൺലൈനിൽ

ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നത് 29 ലേക്ക് നീട്ടി. 24 മുതൽ അപേക്ഷ സമർപ്പിക്കാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകളാണ് 29 മുതൽ സ്വീകരിച്ചു തുടങ്ങുക. വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് അപേക്ഷിക്കാൻ സാധിക്കുന്ന വിധത്തിലാണ് ക്രമീകരണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 14 ആണ്.
പൂർണ്ണമായും ഓൺലൈനായിട്ടായിരിക്കും അപേക്ഷ സമർപ്പിക്കേണ്ടത്. സ്കൂളുകളിൽ അധ്യാപകരെയും അനദ്ധ്യാപകരെയും ഉൾപ്പെടുത്തി ഹെൽപ് ഡെസ്കുണ്ടാകും. സ്വന്തമായി അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് ഹെൽപ് ഡെസ്കിന്റെ സ​ഹായത്തോടെ അപേക്ഷ സമർപ്പിക്കാം.

Popular Notifications

നാളെ മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കും

നാളെ മുതൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കും. വൈകിട്ട് അഞ്ച് മണി മുതലാണ് അപേക്ഷ സ്വീകരിക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. https://www.hscap.kerala.gov.in എന്ന വെബ്‌സെറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ഏകജാലക അപേക്ഷയാണ് സമർപ്പിക്കാൻ സാധിക്കുക. പ്രവേശന മാർഗനിർദേശങ്ങൾ ഇന്ന് പുറത്തിറക്കുമെന്നാണ് വിവരം. അപേക്ഷയ്‌ക്കൊപ്പം വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതാണ്. അപേക്ഷാ ഫീസ് പ്രവേശന സമയത്ത് അടച്ചാൽ മതി. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ലളിതമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നേരത്തെപ്പോലെ അപേക്ഷയുടെ പ്രിന്റൗട്ട് വെരിഫിക്കേഷന് വേണ്ടി സ്‌കൂളുകളിൽ സമർപ്പിക്കേണ്ടതില്ല. അപേക്ഷ സമർപ്പിച്ചതിന് ശേഷം മൊബൈൽ വൺ ടൈം പാസ്‌ വേഡ് നൽകി കാൻഡിഡേറ്റ് ലോഗിൻ ചെയ്യുക. പിന്നീടുള്ള പ്രവർത്തനങ്ങൾ നടക്കുക കാൻഡിഡേറ്റ് ലോഗിൻ ചെയ്ത ശേഷമായിരിക്കും.

സ്കൂൾ തുറക്കുന്നത് വൈകും; സെപ്റ്റംബറില്‍ തുറന്നില്ലെങ്കിൽ സിലബസ് ചുരുക്കും

സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് ഓഗസ്റ്റിലെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിലെ ഏതാനും സ്കൂളുകള്‍ ഓണത്തിന് ശേഷമെങ്കിലും പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കുന്നതാണ് പരിഗണിക്കുന്നത്.ഓണത്തിന് ശേഷമെങ്കിലും ഏതാനും സ്കൂളുകൾ പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കാനാവുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. ഓഗസ്റ്റിലെ രോഗവ്യാപന രീതി കണക്കിലെടുത്തേ ഇത്പോലും തീരുമാനിക്കാനാവൂ. 14 ജില്ലകളിലെയും കോവിഡ് വ്യാപനം ഒരുപോലെയല്ല. ജില്ലകള്‍ക്കുള്ളിലും വിവിധ പഞ്ചായത്തുകളില്‍ രോഗവ്യാപനത്തിന്‍റെ തീവ്രതയ്ക്ക് വ്യത്യാസമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജൂലൈവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് നീട്ടിക്കൊണ്ടുള്ള ഉത്തരവ് വരാനും സാധ്യതയുണ്ട്. മഹാരാഷ്ട്രപോലുള്ള ചില സംസ്ഥാനങ്ങള്‍രോഗവ്യാപനമില്ലാത്ത ഗ്രാമങ്ങളിലെ സ്കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ട്. പക്ഷെ കേരളത്തലെ ജനസാന്ദ്രതയും ഗ്രാമനഗര വ്യത്യാസം വലുതായില്ലാത്ത ഭൂപ്രകൃതിയും കണക്കിലെടുത്ത് ഗ്രാമപ്രദേശങ്ങളില്‍മാത്രമായി സ്കൂളുകള്‍ തുറക്കുക സാധ...