ക്ലാസെടുക്കുന്ന അധ്യാപകനൊപ്പം കൊറോണ വൈറസും കൊമ്പൻ സ്രാവും മുതലയുമൊക്കെ സ്ക്രീനിൽ; വാർത്താ ചാനലുകൾ പരീക്ഷിച്ചു വിജയിച്ച ഓഗ്‌മെന്റഡ് റിയാലിറ്റിയുമായി എൽപി സ്കൂൾ അധ്യാപകന്റെ ഓൺലൈൻ ക്ലാസ്. വിലങ്ങറ വടകോട് ഗവ.വെൽഫെയർ എൽപിഎസിലെ നാലാം ക്ലാസ് അധ്യാപകൻ സാം തോമസാണു വീട്ടിലിരുന്നു പഠിക്കുന്ന കുട്ടികൾക്കു മുന്നിലേക്കു പുതിയ സാങ്കേതികവിദ്യയുടെ കൗതുകവുമായി എത്തുന്നത്.
പഠനാവശ്യത്തിനുള്ള മാതാപിതാക്കളുടെ വാട്സാപ് ഗ്രൂപ്പിലും സ്കൂളിന്റെ പൊതുവായ ഗ്രൂപ്പിലും ഈ വിഡിയോ പങ്കു വച്ചാണ് അദ്ദേഹം ഈ ലോക്ഡൗൺ കാലത്തും കുട്ടികളുടെ പഠനത്തിന് ഒപ്പം നിൽക്കുന്നത്. നാലാം ക്ലാസിലെ പരിസര പഠനത്തിലെ പാഠഭാഗങ്ങളാണ് ഇപ്പോൾ അദ്ദേഹം ഈ സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ചിത്രീകരിച്ചിരിക്കുന്നത്. വെളിയം കൊട്ടറ സ്വദേശിയായ അദ്ദേഹം സഹോദരൻ സൈമൺ തോമസിന്റെ സഹായത്തോടെയായിരുന്നു വിഡിയോ ചിത്രീകരണം.
പ്രധാനാധ്യാപിക മോളി ഏബ്രഹാമിന്റെയും മറ്റു സഹപ്രവർത്തകരുടെയും പിടിഎയുടെയും പിന്തുണയാണ് ഇത്തരം പരീക്ഷണങ്ങൾക്കു പിൻബലമാകുന്നതെന്നു സാം തോമസ് പറഞ്ഞു. ഇവ സമൂഹമാധ്യമങ്ങളിലൂടെയും പങ്കു വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപക ജീവിതത്തിൽ 7 വർഷം പിന്നിട്ട സാം ഈ സ്കൂളിലെത്തിയിട്ടു രണ്ടാമത്തെ അധ്യയന വർഷമാണ്. മുൻപ് ആഡംബര കപ്പലിലും വിമാനത്തിലും വിദ്യാർഥികളുടെ പഠനയാത്ര നടത്തി ചരിത്രത്തിൽ ഇടംപിടിച്ച സ്കൂളാണു വിലങ്ങറ വടവോട് ഗവ.വെൽഫെയർ എൽപി സ്കൂൾ.