Skip to main content

രാജ്യാന്തര ബിസിനസ് പ്ലാൻ മത്സരത്തിൽ നടക്കാവ് ഗവ.സ്‌കൂൾ ഫൈനലിൽ

കോഴിക്കോട്∙ ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള ടൈ യങ് ഒൻട്രപ്രനേഴ്സ് ബിസിനസ് പ്ലാൻ രാജ്യാന്തര മത്സരത്തിൽ കോഴിക്കോട് നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഫൈനലിൽ. കേരളത്തിൽ നിന്നു മറ്റാരും യോഗ്യത നേടിയില്ല. കോളജ് തലം വരെയുള്ള വിദ്യാർഥികളുടെ വിവിധ കഴിവുകൾ സംയോജിപ്പിച്ചു സംരംഭകരാക്കി വളർത്തിയെടുക്കുന്ന ആഗോള സംരംഭമാണു ടൈ.
വിവിധ രാജ്യങ്ങളിലെ 23 സംഘങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 8 ടീമുകളാണു ഫൈനലിലേക്കു യോഗ്യത നേടിയത്. ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് സംവദിക്കാനായി രൂപകൽപന ചെയ്ത "വേൾഡ് ക്ലാസ്" ആപ്ലിക്കേഷനാണു നടക്കാവ് സ്കൂളിലെ റഹ്മാ സുഹൈർ, റാണ ഫാത്തിമ, ഷിയാന മക്സ്സൂദ് , അർച്ചന അരുൺ, അഞ്ജന അരുൺ എന്നിവരുൾപ്പെട്ട ടീമിനെ ഫൈനലിൽ എത്തിച്ചത്.യുഎസിൽ നടത്താനിരുന്ന മത്സരം കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി നടത്തുകയായിരുന്നു.