Skip to main content

നാളെ മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കും

നാളെ മുതൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കും. വൈകിട്ട് അഞ്ച് മണി മുതലാണ് അപേക്ഷ സ്വീകരിക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

https://www.hscap.kerala.gov.in എന്ന വെബ്‌സെറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ഏകജാലക അപേക്ഷയാണ് സമർപ്പിക്കാൻ സാധിക്കുക.
plus one admission- padippura school learning app
പ്രവേശന മാർഗനിർദേശങ്ങൾ ഇന്ന് പുറത്തിറക്കുമെന്നാണ് വിവരം. അപേക്ഷയ്‌ക്കൊപ്പം വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതാണ്. അപേക്ഷാ ഫീസ് പ്രവേശന സമയത്ത് അടച്ചാൽ മതി. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ലളിതമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

നേരത്തെപ്പോലെ അപേക്ഷയുടെ പ്രിന്റൗട്ട് വെരിഫിക്കേഷന് വേണ്ടി സ്‌കൂളുകളിൽ സമർപ്പിക്കേണ്ടതില്ല. അപേക്ഷ സമർപ്പിച്ചതിന് ശേഷം മൊബൈൽ വൺ ടൈം പാസ്‌ വേഡ് നൽകി കാൻഡിഡേറ്റ് ലോഗിൻ ചെയ്യുക. പിന്നീടുള്ള പ്രവർത്തനങ്ങൾ നടക്കുക കാൻഡിഡേറ്റ് ലോഗിൻ ചെയ്ത ശേഷമായിരിക്കും.

Popular Notifications

സ്കൂൾ തുറക്കുന്നത് വൈകും; സെപ്റ്റംബറില്‍ തുറന്നില്ലെങ്കിൽ സിലബസ് ചുരുക്കും

സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് ഓഗസ്റ്റിലെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിലെ ഏതാനും സ്കൂളുകള്‍ ഓണത്തിന് ശേഷമെങ്കിലും പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കുന്നതാണ് പരിഗണിക്കുന്നത്.ഓണത്തിന് ശേഷമെങ്കിലും ഏതാനും സ്കൂളുകൾ പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കാനാവുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. ഓഗസ്റ്റിലെ രോഗവ്യാപന രീതി കണക്കിലെടുത്തേ ഇത്പോലും തീരുമാനിക്കാനാവൂ. 14 ജില്ലകളിലെയും കോവിഡ് വ്യാപനം ഒരുപോലെയല്ല. ജില്ലകള്‍ക്കുള്ളിലും വിവിധ പഞ്ചായത്തുകളില്‍ രോഗവ്യാപനത്തിന്‍റെ തീവ്രതയ്ക്ക് വ്യത്യാസമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജൂലൈവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് നീട്ടിക്കൊണ്ടുള്ള ഉത്തരവ് വരാനും സാധ്യതയുണ്ട്. മഹാരാഷ്ട്രപോലുള്ള ചില സംസ്ഥാനങ്ങള്‍രോഗവ്യാപനമില്ലാത്ത ഗ്രാമങ്ങളിലെ സ്കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ട്. പക്ഷെ കേരളത്തലെ ജനസാന്ദ്രതയും ഗ്രാമനഗര വ്യത്യാസം വലുതായില്ലാത്ത ഭൂപ്രകൃതിയും കണക്കിലെടുത്ത് ഗ്രാമപ്രദേശങ്ങളില്‍മാത്രമായി സ്കൂളുകള്‍ തുറക്കുക സാധ...

പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി ജൂലൈ 28 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും

2020-21 അദ്ധ്യയന വർഷത്തെ പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി ജൂലൈ 28 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഓൺലൈൻ മുഖേനയാണ് രജിസ്ട്രേഷൻ. അവസാന തീയതി ആഗസ്ത് 5 ആണ്. വെബ്സൈറ്റ്- http://www.sports.hscap.kerala.gov.in രണ്ടുഘട്ടങ്ങളായാണ് പ്രവേശനം നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തിൽ സ്പോർട്സിൽ മികവ് നേടിയ വിദ്യാർത്ഥികൾ അവരുടെ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്ത് കായിക നേട്ടങ്ങൾ ഒന്നൊന്നായി ചേർത്ത്, ഫൈനൽ സബിഷൻ കൊടുക്കുക. അപ്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ സ്ലിപ്പിനൊപ്പം കായിക നേട്ടങ്ങൾ തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളുമായി അതാതു ജില്ലാ സ്പോർട്സ് കൗൺസിലുകളിൽ വെരിഫിക്കേഷന് എത്തേണ്ടതാണ്. ജില്ലാ സ്പോർട്സ് കൗൺസിൽ അധികാരികൾ ഓരോ വിദ്യാർത്ഥിയുടേയും സ്പോർട്സ് സർട്ടിഫിക്കറ്റ് വിവരങ്ങൾ ഇതിനായി തയ്യാറാക്കുന്ന പ്രത്യേക ഓൺലൈൻ സംവിധാനത്തിലൂടെ വെരിഫിക്കേഷൻ നടത്തി സ്കോർ കാർഡ് ഒരോ വിദ്യാർത്ഥിയ്ക്കും ജനറേറ്റ് ചെയ്യപ്പെടും . രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ സ്പോർട്സ് ക്വാട്ടാ അഡ്മിഷന് യോഗ്യത നേടുന്ന കുട്ടികൾ പ്രവേശനം ലഭിക്കുന്നതിനായി അവരുടെ അപേക്ഷ ഓൺലൈനായി ഹയർ സെക്കൻററി വെബ് സൈറ്റിൽ സമർപ...

രാജ്യാന്തര ബിസിനസ് പ്ലാൻ മത്സരത്തിൽ നടക്കാവ് ഗവ.സ്‌കൂൾ ഫൈനലിൽ

കോഴിക്കോട്∙ ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള ടൈ യങ് ഒൻട്രപ്രനേഴ്സ് ബിസിനസ് പ്ലാൻ രാജ്യാന്തര മത്സരത്തിൽ കോഴിക്കോട് നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഫൈനലിൽ. കേരളത്തിൽ നിന്നു മറ്റാരും യോഗ്യത നേടിയില്ല. കോളജ് തലം വരെയുള്ള വിദ്യാർഥികളുടെ വിവിധ കഴിവുകൾ സംയോജിപ്പിച്ചു സംരംഭകരാക്കി വളർത്തിയെടുക്കുന്ന ആഗോള സംരംഭമാണു ടൈ. വിവിധ രാജ്യങ്ങളിലെ 23 സംഘങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 8 ടീമുകളാണു ഫൈനലിലേക്കു യോഗ്യത നേടിയത്. ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് സംവദിക്കാനായി രൂപകൽപന ചെയ്ത "വേൾഡ് ക്ലാസ്" ആപ്ലിക്കേഷനാണു നടക്കാവ് സ്കൂളിലെ റഹ്മാ സുഹൈർ, റാണ ഫാത്തിമ, ഷിയാന മക്സ്സൂദ് , അർച്ചന അരുൺ, അഞ്ജന അരുൺ എന്നിവരുൾപ്പെട്ട ടീമിനെ ഫൈനലിൽ എത്തിച്ചത്.യുഎസിൽ നടത്താനിരുന്ന മത്സരം കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി നടത്തുകയായിരുന്നു.