Skip to main content

മാനസികസമ്മർദമകറ്റാൻ വിദ്യാർഥികൾക്ക് എഫ്.എം.റേഡിയോയുമായി സ്കൂൾ

കോവിഡ് കാലത്ത് മാനസിക സമ്മര്‍ദത്തിലകപ്പെട്ട കുട്ടികള്‍ക്ക് നിറവും നിലാവുമാവുകയാണ് കോഴിക്കോട് കക്കട്ടിലിലെ പാറയില്‍ എല്‍.പി. സ്കൂള്‍. സ്കൂളിന്‍റെ പേരില്‍ തുടങ്ങിയ എഫ്.എം റേഡിയോസ്റ്റേഷനിലൂടെ കുട്ടികള്‍ക്ക് പഠനം മാത്രമല്ല കലാമികവും ഉറപ്പാക്കാം.  ഒരു എഫ്.എം. സ്റ്റേഷന് ഇങ്ങനെയൊരു പേര് കേള്‍ക്കുന്നത് ആദ്യമാകും. അതെ, കക്കട്ടിലിലെ പാറയില്‍ എല്‍പി സ്കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും അണിയിച്ചൊരുക്കിയതാണ് ഇത്. ഒണ്‍ലൈന്‍ പഠനത്തിനൊപ്പം പാട്ടും കഥയും കവിതയും നാടകവുമെല്ലാം എഫ്എമ്മിലൂടെ ഒഴുകിയെത്തും.
ഒരു അധ്യാപകന്‍റെ വീട്ടിലാണ് താല്‍ക്കാലിക സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത്. പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. വാട്സാപ്പ് വഴി ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മൊബൈലിലും കംപ്യൂട്ടറിലും പരിപാടികള്‍ ആസ്വദിക്കാം. സ്കൂള്‍ സാധാരണപോലെ തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങിയാലും എഫ്.എം. സ്റ്റേഷനെ പാറയില്‍ സ്കൂള്‍ ഇനി കൈവിടില്ല.