Skip to main content

Posts

അധ്യാപകനൊപ്പം കൊമ്പൻ സ്രാവും മുതലയും; ഓഗ്‌മെന്റഡ് റിയാലിറ്റിയുമായി എൽപി സ്കൂൾ അധ്യാപകൻ

ക്ലാസെടുക്കുന്ന അധ്യാപകനൊപ്പം കൊറോണ വൈറസും കൊമ്പൻ സ്രാവും മുതലയുമൊക്കെ സ്ക്രീനിൽ; വാർത്താ ചാനലുകൾ പരീക്ഷിച്ചു വിജയിച്ച ഓഗ്‌മെന്റഡ് റിയാലിറ്റിയുമായി എൽപി സ്കൂൾ അധ്യാപകന്റെ ഓൺലൈൻ ക്ലാസ്. വിലങ്ങറ വടകോട് ഗവ.വെൽഫെയർ എൽപിഎസിലെ നാലാം ക്ലാസ് അധ്യാപകൻ സാം തോമസാണു വീട്ടിലിരുന്നു പഠിക്കുന്ന കുട്ടികൾക്കു മുന്നിലേക്കു പുതിയ സാങ്കേതികവിദ്യയുടെ കൗതുകവുമായി എത്തുന്നത്. പഠനാവശ്യത്തിനുള്ള മാതാപിതാക്കളുടെ വാട്സാപ് ഗ്രൂപ്പിലും സ്കൂളിന്റെ പൊതുവായ ഗ്രൂപ്പിലും ഈ വിഡിയോ പങ്കു വച്ചാണ് അദ്ദേഹം ഈ ലോക്ഡൗൺ കാലത്തും കുട്ടികളുടെ പഠനത്തിന് ഒപ്പം നിൽക്കുന്നത്. നാലാം ക്ലാസിലെ പരിസര പഠനത്തിലെ പാഠഭാഗങ്ങളാണ് ഇപ്പോൾ അദ്ദേഹം ഈ സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ചിത്രീകരിച്ചിരിക്കുന്നത്. വെളിയം കൊട്ടറ സ്വദേശിയായ അദ്ദേഹം സഹോദരൻ സൈമൺ തോമസിന്റെ സഹായത്തോടെയായിരുന്നു വിഡിയോ ചിത്രീകരണം. പ്രധാനാധ്യാപിക മോളി ഏബ്രഹാമിന്റെയും മറ്റു സഹപ്രവർത്തകരുടെയും പിടിഎയുടെയും പിന്തുണയാണ് ഇത്തരം പരീക്ഷണങ്ങൾക്കു പിൻബലമാകുന്നതെന്നു സാം തോമസ് പറഞ്ഞു. ഇവ സമൂഹമാധ്യമങ്ങളിലൂടെയും പങ്കു വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപക ജീവിതത്തിൽ 7 വർഷം പിന്നിട്ട സ...

ഇന്നത്തെ വിക്‌ടേഴ്‌സ് ചാനൽ ലൈവ് ക്ലാസ് ടൈംടേമ്പിൾ

പോലീസ് സ്റ്റേഷനുകളിൽ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സ്ഥലവും സംവിധാനങ്ങളും

75 പോലീസ് സ്റ്റേഷനുകള്‍ കൂടി ശിശുസൗഹൃദമായി സംസ്ഥാനത്തെ 75 പോലീസ് സ്റ്റേഷനുകളിൽ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സ്ഥലവും സംവിധാനങ്ങളും അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഉദ്ഘാടനം ചെയ്തു. അടുത്ത മൂന്ന് വര്‍ഷത്തിനകം സംസ്ഥാനത്തെ 482 പോലീസ് സ്റ്റേഷനുകളിലും ശിശു സൗഹൃദ ഇടങ്ങള്‍ സ്ഥാപിക്കുമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ പങ്കെടുത്ത സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനില്‍ എത്തുന്ന മാതാപിതാക്കളോടൊപ്പം വരുന്ന കുട്ടികള്‍ക്ക് ഭയരഹിതരായി സമയം ചെലവഴിക്കാന്‍ ഈ സംവിധാനം ഉപകരിക്കും. ടി.വി, പുസ്തകങ്ങള്‍, ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളോട് സ്നേഹത്തോടെ പെരുമാറാന്‍ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അതേ മാനസികാവസ്ഥ തന്നെ സമൂഹത്തോടും കാണിക്കാനാവുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുതല്‍ എല്ലാ ജീവനക്കാരും കുട്ടികളോട് സ്നേഹത്തോടെ പെരുമാറേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം വിവരിച്ചു. മാതാപിതാക്കള്‍, അധ്യാപകര്‍, സമൂഹം എന്നിവരുടെ സഹായത്തോടെ എല്ലാ കുട്ടികള്‍ക്കും അദൃശ്യമായ...

LSS/USS പരീക്ഷാഫലം 16/7/20ന് 11 മണിക്ക് പ്രഖ്യാപിച്ചു

LSS/USS പരീക്ഷാഫലം പരീക്ഷാഭവന്‍ സൈററില്‍ ലഭിക്കും. Result Link

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 24 മുതല്‍ അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനം ജൂലൈ 24 ന് തുടങ്ങുമന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.  ഹയര്‍ സെക്കന്‍ഡറി സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ പ്രോസസ് സിബിഎസ്ഇ, ഐസിഎസ്ഇ, എസ്എസ്എല്‍സി ഫലങ്ങള്‍ എല്ലാം പുറത്തു വന്നതോടെയാണ് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനുള്ള തീരുമാനമായത്. പേര്, മാര്‍ക്ക് വിവരങ്ങള്‍, താല്‍പ്പര്യമുള്ള സ്ട്രീം എന്നിവ പൂരിപ്പിക്കണം. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഡിഎച്ച്എസ്ഇ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും.  ഇതുപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്‌കൂളുകളില്‍ ഇഷ്ടപ്പെട്ട സ്ട്രീമുകളില്‍ പ്രവേശനം നല്‍കും. +1 അഡ്മിഷനുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും മാർഗ നിർദേശങ്ങൾ ലഭിക്കാനും അടുത്തുള്ള അക്ഷയ സെന്ററുകളുമായ് കോണ്ടാക്ട് ചെയ്യുക.