Skip to main content

Posts

നാളെ മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കും

Recent Notifications

പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി ജൂലൈ 28 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും

2020-21 അദ്ധ്യയന വർഷത്തെ പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി ജൂലൈ 28 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഓൺലൈൻ മുഖേനയാണ് രജിസ്ട്രേഷൻ. അവസാന തീയതി ആഗസ്ത് 5 ആണ്. വെബ്സൈറ്റ്- http://www.sports.hscap.kerala.gov.in രണ്ടുഘട്ടങ്ങളായാണ് പ്രവേശനം നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തിൽ സ്പോർട്സിൽ മികവ് നേടിയ വിദ്യാർത്ഥികൾ അവരുടെ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്ത് കായിക നേട്ടങ്ങൾ ഒന്നൊന്നായി ചേർത്ത്, ഫൈനൽ സബിഷൻ കൊടുക്കുക. അപ്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ സ്ലിപ്പിനൊപ്പം കായിക നേട്ടങ്ങൾ തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളുമായി അതാതു ജില്ലാ സ്പോർട്സ് കൗൺസിലുകളിൽ വെരിഫിക്കേഷന് എത്തേണ്ടതാണ്. ജില്ലാ സ്പോർട്സ് കൗൺസിൽ അധികാരികൾ ഓരോ വിദ്യാർത്ഥിയുടേയും സ്പോർട്സ് സർട്ടിഫിക്കറ്റ് വിവരങ്ങൾ ഇതിനായി തയ്യാറാക്കുന്ന പ്രത്യേക ഓൺലൈൻ സംവിധാനത്തിലൂടെ വെരിഫിക്കേഷൻ നടത്തി സ്കോർ കാർഡ് ഒരോ വിദ്യാർത്ഥിയ്ക്കും ജനറേറ്റ് ചെയ്യപ്പെടും . രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ സ്പോർട്സ് ക്വാട്ടാ അഡ്മിഷന് യോഗ്യത നേടുന്ന കുട്ടികൾ പ്രവേശനം ലഭിക്കുന്നതിനായി അവരുടെ അപേക്ഷ ഓൺലൈനായി ഹയർ സെക്കൻററി വെബ് സൈറ്റിൽ സമർപ...

സ്കൂൾ തുറക്കുന്നത് വൈകും; സെപ്റ്റംബറില്‍ തുറന്നില്ലെങ്കിൽ സിലബസ് ചുരുക്കും

സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് ഓഗസ്റ്റിലെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിലെ ഏതാനും സ്കൂളുകള്‍ ഓണത്തിന് ശേഷമെങ്കിലും പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കുന്നതാണ് പരിഗണിക്കുന്നത്.ഓണത്തിന് ശേഷമെങ്കിലും ഏതാനും സ്കൂളുകൾ പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കാനാവുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. ഓഗസ്റ്റിലെ രോഗവ്യാപന രീതി കണക്കിലെടുത്തേ ഇത്പോലും തീരുമാനിക്കാനാവൂ. 14 ജില്ലകളിലെയും കോവിഡ് വ്യാപനം ഒരുപോലെയല്ല. ജില്ലകള്‍ക്കുള്ളിലും വിവിധ പഞ്ചായത്തുകളില്‍ രോഗവ്യാപനത്തിന്‍റെ തീവ്രതയ്ക്ക് വ്യത്യാസമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജൂലൈവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് നീട്ടിക്കൊണ്ടുള്ള ഉത്തരവ് വരാനും സാധ്യതയുണ്ട്. മഹാരാഷ്ട്രപോലുള്ള ചില സംസ്ഥാനങ്ങള്‍രോഗവ്യാപനമില്ലാത്ത ഗ്രാമങ്ങളിലെ സ്കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ട്. പക്ഷെ കേരളത്തലെ ജനസാന്ദ്രതയും ഗ്രാമനഗര വ്യത്യാസം വലുതായില്ലാത്ത ഭൂപ്രകൃതിയും കണക്കിലെടുത്ത് ഗ്രാമപ്രദേശങ്ങളില്‍മാത്രമായി സ്കൂളുകള്‍ തുറക്കുക സാധ...

പ്ലസ് വൺ പ്രവേശനം; അപേക്ഷ 29 മുതൽ; നടപടികൾ പൂർണ്ണമായും ഓൺലൈനിൽ

ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നത് 29 ലേക്ക് നീട്ടി. 24 മുതൽ അപേക്ഷ സമർപ്പിക്കാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകളാണ് 29 മുതൽ സ്വീകരിച്ചു തുടങ്ങുക. വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് അപേക്ഷിക്കാൻ സാധിക്കുന്ന വിധത്തിലാണ് ക്രമീകരണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 14 ആണ്. പൂർണ്ണമായും ഓൺലൈനായിട്ടായിരിക്കും അപേക്ഷ സമർപ്പിക്കേണ്ടത്. സ്കൂളുകളിൽ അധ്യാപകരെയും അനദ്ധ്യാപകരെയും ഉൾപ്പെടുത്തി ഹെൽപ് ഡെസ്കുണ്ടാകും. സ്വന്തമായി അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് ഹെൽപ് ഡെസ്കിന്റെ സ​ഹായത്തോടെ അപേക്ഷ സമർപ്പിക്കാം.

പ്ലസ് ടുവിന് ശേഷം എന്ത്? എംജി സർവകലാശാലയിലെ ബിരുദ പ്രോഗ്രാമുകൾ ഏതൊക്കെ?

പ്ലസ് ടുവിന് ശേഷം ഏതു ബിരുദ പ്രോഗ്രാം തെരഞ്ഞെടുക്കണമെന്ന ആശങ്ക പലപ്പോഴും വിദ്യാർഥികളെ അലട്ടാറുണ്ട്. വിദ്യാർഥിക്ക് വിഷയത്തിലുള്ള അഭിരുചിയാണ് പ്രധാനം. ജോലി, ഗവേഷണ സാധ്യതകൾ കൂടി പരിഗണിച്ചാണ് മിക്കവരും പ്രോഗ്രാം തെരഞ്ഞെടുക്കുക. പരമ്പരാഗത പ്രോഗ്രാമുകൾക്കൊപ്പം (കോഴ്സ്) നൂതനവിഷയങ്ങളിലുള്ള വിവിധ പ്രോഗ്രാമുകളും തെരഞ്ഞെടുക്കാവുന്നതാണ്.  ബിരുദതലത്തിൽ പരമ്പരാഗത പ്രോഗ്രാമുകളോടുള്ള പ്രിയം കുറഞ്ഞിട്ടില്ലെന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പരമ്പരാഗത പ്രോഗ്രാമുകൾക്കാണ് അപേക്ഷകർ കൂടുതൽ മൂന്നുവർഷമാണ് ഡിഗ്രി പ്രോഗ്രാമുകളുടെ പഠന കാലയളവ്. മഹാത്മാഗാന്ധി സർവകലാശാലയിൽ നൂതന വിഷയങ്ങളിലടക്കം വിവിധ പ്രോഗ്രാമുകൾ ലഭ്യമാണ്. എം.ജി. സർവകലാശാല അഫിലിയേറ്റഡ് ആർട്സ് ആൻഡ് സയൻസ്കോളജുകൾ മുഖേന ബിരുദതലത്തിൽ 130 വിവിധ ആർട്സ് സയൻസ് ആൻഡ് കൊമേഴ്സ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. മൊത്തം 57,009 ബിരുദ സീറ്റുകളാണുള്ളത്. സർവകലാശാലയുടെ ഏകജാലക സംവിധാനമായ കേന്ദ്രീകൃത പ്രവേശന സംവിധാനം (ക്യാപ്) വഴിയാണ് സീറ്റ് അലോട്ട്മെന്റ് നടക്കുക.  ക്യാപിലൂടെ 32,264 സീറ്റിലേക്കാണ് പ്രവേശനം. ഇതുകൂടാതെ 22,852 മാനേജ്മെന്റ് സ...

രാജ്യാന്തര ബിസിനസ് പ്ലാൻ മത്സരത്തിൽ നടക്കാവ് ഗവ.സ്‌കൂൾ ഫൈനലിൽ

കോഴിക്കോട്∙ ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള ടൈ യങ് ഒൻട്രപ്രനേഴ്സ് ബിസിനസ് പ്ലാൻ രാജ്യാന്തര മത്സരത്തിൽ കോഴിക്കോട് നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഫൈനലിൽ. കേരളത്തിൽ നിന്നു മറ്റാരും യോഗ്യത നേടിയില്ല. കോളജ് തലം വരെയുള്ള വിദ്യാർഥികളുടെ വിവിധ കഴിവുകൾ സംയോജിപ്പിച്ചു സംരംഭകരാക്കി വളർത്തിയെടുക്കുന്ന ആഗോള സംരംഭമാണു ടൈ. വിവിധ രാജ്യങ്ങളിലെ 23 സംഘങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 8 ടീമുകളാണു ഫൈനലിലേക്കു യോഗ്യത നേടിയത്. ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് സംവദിക്കാനായി രൂപകൽപന ചെയ്ത "വേൾഡ് ക്ലാസ്" ആപ്ലിക്കേഷനാണു നടക്കാവ് സ്കൂളിലെ റഹ്മാ സുഹൈർ, റാണ ഫാത്തിമ, ഷിയാന മക്സ്സൂദ് , അർച്ചന അരുൺ, അഞ്ജന അരുൺ എന്നിവരുൾപ്പെട്ട ടീമിനെ ഫൈനലിൽ എത്തിച്ചത്.യുഎസിൽ നടത്താനിരുന്ന മത്സരം കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി നടത്തുകയായിരുന്നു.

മാനസികസമ്മർദമകറ്റാൻ വിദ്യാർഥികൾക്ക് എഫ്.എം.റേഡിയോയുമായി സ്കൂൾ

കോവിഡ് കാലത്ത് മാനസിക സമ്മര്‍ദത്തിലകപ്പെട്ട കുട്ടികള്‍ക്ക് നിറവും നിലാവുമാവുകയാണ് കോഴിക്കോട് കക്കട്ടിലിലെ പാറയില്‍ എല്‍.പി. സ്കൂള്‍. സ്കൂളിന്‍റെ പേരില്‍ തുടങ്ങിയ എഫ്.എം റേഡിയോസ്റ്റേഷനിലൂടെ കുട്ടികള്‍ക്ക് പഠനം മാത്രമല്ല കലാമികവും ഉറപ്പാക്കാം.  ഒരു എഫ്.എം. സ്റ്റേഷന് ഇങ്ങനെയൊരു പേര് കേള്‍ക്കുന്നത് ആദ്യമാകും. അതെ, കക്കട്ടിലിലെ പാറയില്‍ എല്‍പി സ്കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും അണിയിച്ചൊരുക്കിയതാണ് ഇത്. ഒണ്‍ലൈന്‍ പഠനത്തിനൊപ്പം പാട്ടും കഥയും കവിതയും നാടകവുമെല്ലാം എഫ്എമ്മിലൂടെ ഒഴുകിയെത്തും. ഒരു അധ്യാപകന്‍റെ വീട്ടിലാണ് താല്‍ക്കാലിക സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത്. പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. വാട്സാപ്പ് വഴി ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മൊബൈലിലും കംപ്യൂട്ടറിലും പരിപാടികള്‍ ആസ്വദിക്കാം. സ്കൂള്‍ സാധാരണപോലെ തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങിയാലും എഫ്.എം. സ്റ്റേഷനെ പാറയില്‍ സ്കൂള്‍ ഇനി കൈവിടില്ല.